ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഓഗസ്റ്റ്, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തമാശ

അയാള്‍ ചിരിക്കുകയായിരുന്നു. അഭിമാനം കൊള്ളുന്ന ചിരി. അയാള്‍ പറയുന്ന തമാശ ആളുകള്‍ ഏറ്റെടുത്തിരിക്കുന്നു. അഭിമാനത്തില്‍ ആലസ്യം പൂണ്ട് അയാള്‍ പറഞ്ഞു. 'ഞാന്‍ എല്ലാം തുറന്നു പറയുന്നവനാണ്. മനസ്സില്‍ തോന്നിയതെന്തും ഞാന്‍ തുറന്നു പറയും' തന്റെ തമാശയ്ക്ക് അശ്ലീലതയുടെ അനാവശ്യ അലങ്കാരമുണ്ട് എന്ന് കരുതി അകന്നു പോയവരെ അയാള്‍ പുച്ഛിച്ചു തള്ളി. 'അവര്‍ എന്റെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ അല്ല, ആയിരുന്നെങ്കില്‍ അവര്‍ക്ക് എന്റെ തമാശകള്‍ സ്വീകാര്യമാവുമായിരുന്നു' ഒരു ഭര്‍ത്താവായിട്ടും , ഒരു അച്ഛനായിട്ടും അയാളുടെ കൗതുകലോകം വളര്‍ന്നു പന്തലിക്കുകയായിരുന്നു. 'പക്വത എത്താത്തവര്‍', 'കപട മനസ്സിനുടമകള്‍', 'പകല്‍ മാന്യന്‍മാര്‍' അയാളുടെ തമാശകള്‍ക്ക് ചെവി കൊടുക്കാത്തവരെ പകല്‍ വെളിച്ചത്തിലും സോഷ്യല്‍ മീഡിയയുടെ മറവിലും അയാള്‍ വിമര്‍ശിച്ച് കളിയാക്കി വിശകലനം ചെയ്ത് ആനന്ദപുളകിതനായി. ചിലപ്പോള്‍ പൊതുവേദിയില്‍ മറ്റുള്ളവരെ 'ഇതാ അയാള്‍ തമാശ പറയാന്‍ പോകുന്നു ' എന്ന് പറഞ്ഞു തന്റെ പ്രവചനമികവില്‍  സ്വയം മറന്ന് വാചാലനായി. 'ശരിയല്ല ഒന്നും' എന്ന് പറഞ്ഞവരോട് അയാ